കവളപ്പാറ ദുരന്തം; വീടും സ്ഥലവും നഷ്ടമായവര്‍ക്ക് ആറുലക്ഷം രൂപ വീതം നല്‍കും

തിരുവനന്തപുരം: മലപ്പുറം കവളപ്പാറയില്‍ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് ആറുലക്ഷം രൂപ വീതം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ദുരന്തബാധിതരായ 462 കുടുംബങ്ങള്‍ക്കാണ് വീടുവെക്കാന്‍ സ്ഥലം വാങ്ങുന്നതിന് സര്‍ക്കാര്‍ തുക അനുവദിച്ചത്. 27.72 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് ഇതിനായി അനുവദിച്ചത്. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍, പുഴ ഗതിമാറിയതിനെ തുടര്‍ന്ന് വീടുകള്‍ വാസയോഗ്യമല്ലാതായവര്‍, ജിയോളജി ടീം മാറ്റിപ്പാര്‍പ്പിക്കുന്നതിന് ശുപാര്‍ശ ചെയ്ത കുടുംബങ്ങള്‍ എന്നിവര്‍ക്കാണ് തുക നല്‍കുന്നത്.

Top