മഴക്കെടുതി; മരിച്ചവരുടെ എണ്ണം 103, കവളപ്പാറയില്‍ നിന്ന് ഇന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ദുരിതപെയ്ത്തില്‍ മരിച്ചവരുടെ എണ്ണം 103 ആയി. ഉരുള്‍പൊട്ടല്‍ വലിയ നാശം വിതച്ച മലപ്പുറം കവളപ്പാറയില്‍ നിന്ന് ഏഴ് മൃതദേഹങ്ങളാണ് ഇന്ന് കണ്ടെടുത്തത്.

കവളപ്പാറയിലെ ദുരന്തമുഖത്ത് നിന്ന് ആകെ 30 പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇനി 29 പേരെയാണ് കവളപ്പാറയില്‍ നിന്ന് കണ്ടെത്താനുള്ളത്.

എന്നാല്‍, തുടര്‍ച്ചയായ മൂന്നാം ദിവസവും പുത്തുമലയില്‍ നിന്ന് ആരെയും കണ്ടത്താന്‍ സാധിച്ചിട്ടില്ല. സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പുള്ളത്. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. വെള്ളിയാഴ്ചയോടെ മഴ കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

Top