കവളപ്പാറയില്‍ കാണാതായ എല്ലാവരെയും കണ്ടെത്തണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്: കെ.ടി ജലീല്‍

മലപ്പുറം: കവളപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ എല്ലാ ആളുകളെയും കണ്ടെത്തണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് മന്ത്രി കെ.ടി ജലീല്‍.

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ധനസഹായം നല്‍കുന്നതോടൊപ്പം കാണാതായവരുടെ ബന്ധുക്കള്‍ക്കും ധനസഹായം നല്‍കുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തും പരിസരങ്ങളിലുമായി കഴിഞ്ഞ മൂന്ന് ദിവസമായി നടത്തിയ തെരച്ചിലില്‍ ആരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഉരുള്‍പൊട്ടലില്‍ കാണാതായ 59 പേരില്‍ 48 പേരുടെ മൃതദേഹം ഇതിനോടകം കവളപ്പാറയില്‍ നിന്നും കണ്ടെടുത്തു. അപകടവിവരം പുറത്തറിഞ്ഞ അന്നു മുതല്‍ കവളപ്പാറയില്‍ തുടങ്ങിയ തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

Top