കവളപ്പാറ ഉരുള്‍പ്പൊട്ടല്‍; ഏഴ് പേരുടെ മൃതദേഹങ്ങള്‍ ഇന്ന് കണ്ടെത്തി

മലപ്പുറം: കനത്ത മഴയെ തുടര്‍ന്ന് നിലമ്പൂര്‍ കവളപ്പാറയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ കാണാതായ ഏഴ് പേരുടെ മൃതദേഹങ്ങള്‍ കൂടി ഇന്ന് കണ്ടെത്തി. ഇതോടെ കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം 30 ആയി. ഇനി കണ്ടെത്തേണ്ടത് 29 പേരെയാണ്.

രാവിലെ മഴയ്ക്ക് നേരിയ ശമനമുണ്ടായിരുന്നുവെങ്കിലും പിന്നീട് ശക്തമായ മഴപെയ്തത് രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചു.

പുലര്‍ച്ചെ തന്നെ രക്ഷാപ്രവര്‍ത്തനം തുടങ്ങിയെങ്കിലും 8.30 ഓടെയാണ് ആദ്യത്തെ മൃതദേഹം കണ്ടെത്തിയത്. പിന്നീട് 11ന് ശേഷമാണ് തുടരെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഒരു വീട്ടില്‍ നിന്നും കാണാതായ എട്ട് പേരില്‍ ആറ് പേരുടെ മൃതദേഹങ്ങളാണ് ഉച്ചയോടെ കണ്ടെത്തിയതെന്നാണ് സംശയിക്കുന്നത്.

Top