ഭീതിപരത്തി കവളപ്പാറ; കുന്നിന്റെ മറുവശത്ത് വിള്ളൽ

2019ൽ ഉരുൾപൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയിലെ മുത്തപ്പൻകുന്നിന്റെ മറുഭാഗത്ത് വിള്ളൽ. മുത്തപ്പൻകുന്നിന്റെ കിഴക്ക് ഭാഗമായ പൊടിമുട്ടിയിലാണ് വിള്ളൽ രൂപപ്പെട്ടത്. കുന്നിന് താഴെയുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപാർപ്പിക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്. 80 ഓളം വീടുകളാണ് ഈ ഭാഗത്തുള്ളത്. 2019 ആഗസ്ത് എട്ടിന് ഉണ്ടായ മണ്ണിടിച്ചിലിൽ 59 പേരുടെ ജീവനാണ് കവളപ്പാറയിൽ നഷ്ടമായത്.

അതേസമയം, സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. അതിനാൽ മൂന്നു ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ ജില്ലകളടങ്ങുന്ന വടക്കൻ കേരളത്തിൽ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

Top