‘കാവല്‍’ സെന്‍സറിങ് പൂര്‍ത്തിയാക്കി; റിലീസ് തിയേറ്ററുകളിലെന്ന് നിര്‍മാതാക്കള്‍

സുരേഷ് ഗോപിയുടെ മാസ് ആക്ഷന്‍ എന്റര്‍ടെയ്നര്‍ ‘കാവല്‍’ എന്ന ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി. നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം കട്ടുകളില്ലാതെ യു/എ സര്‍ട്ടിഫിക്കറ്റ് നേടിയെന്നും ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.

ഹൈറേഞ്ചിന്റെ പശ്ചാത്തലത്തില്‍ രണ്ട് കാലഘട്ടത്തിന്റെ കഥ വിവരിക്കുന്ന ആക്ഷന്‍ ഫാമിലി ഡ്രാമ ചിത്രത്തില്‍ തമ്പാന്‍ എന്ന കഥാപാത്രമാണ് സുരേഷ് ഗോപിയുടേത്. സയാ ഡേവിഡിനൊപ്പം ലാല്‍, ഐ.എം. വിജയന്‍, അലന്‍സിയര്‍, പത്മരാജ് രതീഷ്, സുജിത് ശങ്കര്‍, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, കണ്ണന്‍ രാജന്‍ പി. ദേവ്, മുരുകന്‍, മുത്തുമണി എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.

ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് കാവല്‍ നിര്‍മിച്ചിരിക്കുന്നത്. കാവല്‍ എന്ന ചിത്രം മുതല്‍ ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ നിര്‍മാണത്തിലൊരുങ്ങുന്ന ചിത്രങ്ങളുടെ ലാഭവിഹിതത്തിന്റെ 10 ശതമാനം കേരളത്തിലെ കാന്‍സര്‍ രോഗികള്‍ക്കും കാന്‍സര്‍ ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും നല്‍കുമെന്ന് നിര്‍മാതാവ് ജോബി ജോര്‍ജ്ജ് നേരത്തെ അറിച്ചിരുന്നു.

 

Top