കവചത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

ശിവ രാജ്കുമാര്‍ നായകനാകുന്ന ചിത്രം കവചത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി . രേഖീയ എന്ന ഗാനമാണ് പുറത്തുവിട്ടത്. ശ്രേയ ജയദീപ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. നഗേന്ദ്രപ്രസാദിന്റെ വരികള്‍ക്ക് അര്‍ജുന്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്.

നവാഗതനായ വാസു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹന്‍ലാല്‍ ചിത്രം ഒപ്പത്തിന്റെ റീമേക്കാണ് കവചം. സത്യനാരായണന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

Top