ബെല്ലംകൊണ്ട ശ്രീനിവാസും കാജല്‍ അഗര്‍വാളും ഒന്നിക്കുന്ന ‘കവചം’ ടീസര്‍ കാണാം

ബെല്ലംകൊണ്ട ശ്രീനിവാസിന്റെ പുതിയ ചിത്രം കവചത്തിന്റെ ടീസര്‍ പുറത്തിറങ്ങി. കാജല്‍ അഗര്‍വാളും മെഹ്‌റീന്‍ പിര്‍സാദയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ശ്രീനിവാസ് മാമില്ലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കവചം ഡിസംബറില്‍ റിലീസിനെത്തുമെന്ന് പ്രതീക്ഷിക്കാം. നെയില്‍ നിതിന്‍ മുകേഷാണ് വില്ലനായി വേഷമിടുന്നത്. എസ് തമനാണ് സംഗീതം. വംശധാര ക്രിയേഷന്‍സിന്റെ ബാനറില്‍ നവീന്‍ സോന്തിനേനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ബോളിവുഡ് ചിത്രം ക്വീനിന്റെ തെലുങ്ക് റീമേക്ക് പാരിസ് പാരിസാണ് കാജലിന്റെ റിലീസിനിരിക്കുന്ന ചിത്രം. രമേഷ് അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പരമേശ്വരി എന്ന കഥാപാത്രത്തെയാണ് കാജല്‍ അവതരിപ്പിക്കുന്നത്.

Top