ആസിഫ എസ്.രാജ് എന്റെ മോളാണവള്‍ ; മാധ്യമപ്രവര്‍ത്തകന്റെ പോസ്റ്റ് വൈറലാവുന്നു

FACEBOOK-POST-VIRAL

കോഴിക്കോട്: കത്തുവ സംഭവം ഓരോ മനുഷ്യനിലും ഉണ്ടാക്കിയ ആഘാതം ചെറുതല്ല. സംഭവത്തില്‍ ആളുകള്‍ പല രീതിയില്‍ പ്രതിഷേധം അറിയിച്ചപ്പോള്‍ മകള്‍ക്ക് ആസിഫയെന്ന് പേരിട്ട് വ്യത്യസ്തനാവുകയാണ് മാധ്യമപ്രവര്‍ത്തകനായ രജിത് റാം. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മകള്‍ക്ക് ആസിഫ എസ് രാജ് പേരിട്ടത്. ഇതിനോടകം ഈ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലായി മാറി.

‘പേരിട്ടു; അതെ, അതു തന്നെ. ആസിഫ എസ്.രാജ്. എന്റെ മോളാണവള്‍’ എന്നാണ് രജിത് റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. മകളുടെ ഫോട്ടോയും പോസ്റ്റിനൊപ്പം ഇട്ടിട്ടിട്ടുണ്ട്. 12 മണിക്കൂറിനകം തന്നെ ലൈക്കുകളുടെ എണ്ണം 20,000 കവിഞ്ഞു. 15000ത്തോളം പേരാണ് ഈ ചുരുങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.

ഫെബ്രുവരി 7നാണ് രജിത്തിന്റെ രണ്ടാമത്തെ മകള്‍ പിറന്നത്. മകള്‍ക്ക് പേരന്വേഷിച്ചു നടക്കുന്നതിനിടെയായിരുന്നു എട്ടു വയസ്സുകാരി പെണ്‍കുട്ടിക്കു നേരെയുള്ള ക്രൂരമായ അക്രമം കശ്മീരിലെ കത്തുവയില്‍ ഉണ്ടായത്. അതാണ് മകള്‍ക്ക് അത്തരമൊരു പേരിടാന്‍ കാരണമെന്ന് രജിത് റാം വ്യക്തമാക്കി.

Top