കട്ടിപ്പാറ ഉരുള്‍പ്പൊട്ടല്‍: അബ്ദുറഹ്മാന്റെ ഭാര്യ നഫീസയുടെ മൃതദേഹം കണ്ടെത്തി

kattippara

കോഴിക്കോട്: കട്ടിപ്പാറ ഉരുള്‍പൊട്ടലില്‍ കാണാതായ നഫീസയുടെ മൃതദേഹം കണ്ടെത്തി. നേരത്തെ മരിച്ച കരിഞ്ചോല അബ്ദുറഹ്മാന്റെ ഭാര്യയാണ് നഫീസ. ഇതോടെ കാണാതായ എല്ലാവരുടെ മൃതദേഹവും കണ്ടെത്തി. പതിനാല് പേരാണ് ഉരുള്‍പൊട്ടലില്‍ മരിച്ചത്.

ഒരു കുടുംബത്തിലെ എട്ട് പേരടക്കം 13 പേരാണ് കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചത്. കരിഞ്ചോല മലയുടെ അടിവാരത്ത് താമസക്കാരായിരുന്ന ഹസന്റെ കുടുംബത്തിലെ 9 പേരാണ് ഉരുള്‍പൊട്ടലില്‍ മരിച്ചത്. ഹസന്റെയും രണ്ട് പെണ്‍മക്കളുടെയും മരുമകളുടെയും രണ്ട് പേരക്കുട്ടികളുടെയും മൃതദേഹം നേരത്തെ ലഭിച്ചിരുന്നു.

അതേസമയം കട്ടിപ്പാറ സര്‍വകക്ഷി യോഗത്തിനിടയില്‍ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തി. സംസാരിക്കാന്‍ അനുവദിക്കില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ കാരാട്ട് റസാഖ് എംഎല്‍എയെ ഒരു വിഭാഗം കൈയ്യേറ്റം ചെയ്യുകയായിരുന്നു. പൊലീസ് എംഎല്‍എയെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയിട്ടുണ്ട്.

Top