kattappanayile hrithik roshan 1st look poster

മര്‍ അക്ബര്‍ അന്തോണിയുടെ തകര്‍പ്പന്‍ വിജയത്തിന് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘കട്ടപ്പനയിലെ ഋത്വിക് റോഷന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.ജനപ്രിയ നായകന്‍ ദിലീപാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അമര്‍ അക്ബര്‍ അന്തോണിയിലെ തിരക്കഥാകൃത്തുക്കളിലൊരാളും നടനുമായ വിഷ്ണു ഉണ്ണികൃഷ്ണനാണ് ചിത്രത്തിലെ നായകന്‍. മുഴുനീള കോമഡി ചിത്രമാണിത്.

സിനിമ പൂര്‍ണ്ണമായും ഇടുക്കിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

പ്രയാഗയും ലിജോമോളുമാണ് ചിത്രത്തിലെ നായികമാര്‍. സിജു വില്‍സണ്‍, സിദ്ദിഖ്, സലിം കുമാര്‍, കലാഭവന്‍ ഷാജോണ്‍, സിദ്ദിഖ് എന്നിവരും ചിത്രത്തിലുണ്ട്. ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

ശ്യാംദത്താണ് ഛായാഗ്രഹകന്‍. നടന്‍ ദിലീപും ഡോ. സക്കറിയ തോമസുമാണ് നിര്‍മ്മാതാക്കള്‍.

Top