സുന്ദർ സിയുടെ ‘സംഘമിത്രയിൽ’ അഭിനയിക്കാൻ പ്രേക്ഷകരുടെ സ്വന്തം കട്ടപ്പ

സുന്ദർ സിയുടെ സംവിധാനത്തിൽ 150 കോടി നിർമ്മാണച്ചിലവിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘സംഘമിത്ര’

ബാഹുബലിയിലൂടെ പ്രേക്ഷകരുടെ മനസ്സ് കിഴടക്കിയ സത്യരാജ് പ്രധാനവേഷത്തിൽ സംഘമിത്രയിൽ എത്തുന്നു എന്നതാണ് പുതിയ വാർത്തകൾ.

ബാഹുബലിക്ക് ശേഷം സത്യരാജിന് ലഭിക്കുന്ന മികവുറ്റ കഥാപാത്രമായിരിക്കും സംഘമിത്രയിലേത്.

ബാഹുബലിയുടെ അതെ വഴിയിൽ രണ്ട് ഘട്ടങ്ങളായിതന്നെയാണ് ഈ ചിത്രത്തിന്റയും ചിത്രീകരണം.

രണ്ട് ഘട്ടങ്ങളായി ചിത്രീകരിക്കുന്ന സംഘമിത്രയിൽ ആദ്യ ഭാഗത്തിൽ ആര്യയും , രണ്ടാംഭാഗത്തിൽ ജയം രവിയുമാണ് അഭിനയിക്കുന്നത്.

എ.ആർ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ചിത്രത്തിന്റെ ഒരു ഗാനം പൂർത്തിയായി. തെലുങ്ക്, ഹിന്ദി ഭാഷകളിലായിരിക്കും ചിത്രം നിർമ്മിക്കുക.

Top