കാട്ടാക്കടയില്‍ അറവ് മാലിന്യങ്ങള്‍ക്കൊപ്പം അജ്ഞാത മൃതദേഹം

dead-body

തിരുവനന്തപുരം: കാട്ടാക്കട എട്ടിരുത്തിതോട്ടില്‍ പത്ത് ദിവസം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി. വൈകിട്ട് ഏഴ് മണിയോടെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഒരു പുരുഷന്റേതാണെന്നും എന്നാല്‍ ആരെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

റോഡിന് വശത്തായി കാട് പിടിച്ചു കിടന്ന പ്രദേശത്താണ് മൃതദേഹം കിടന്നത്. അറവുമാലിന്യങ്ങള്‍ ഉള്‍പ്പെടെ നിക്ഷേപിക്കുന്ന സ്ഥലമാണിത്. സ്ഥലത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.നാളെ രാവിലെ ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ മേല്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Top