Katru veliyidai

ണിരത്‌നം സംവിധാനം ചെയ്യുന്ന കാട്രു വെളിയിടെയ് എന്ന ചിത്രത്തിലെ അഴകിയേ ഗാനം പുറത്തിറങ്ങി.കാര്‍ത്തി, അതിഥി റാവു തുടങ്ങിയവരാണ് ഈ ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഗാനത്തിന്റെ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പ്രൊമോയ്ക്ക് പുറമെ തെലുങ്ക്, ഹിന്ദി, തമിഴ് പതിപ്പുകളുടെ സമ്പൂര്‍ണ ഓഡിയോയും പുറത്തിറക്കിയിട്ടുണ്ട്.

മദ്രാസ് ടാക്കീസിന്റെ ബാനറില്‍ മണിരത്‌നം തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.വൈരമുത്തുവിന്റെ മകന്‍ മാധവന്‍ കാര്‍ക്കിയാണ് വരികള്‍ എഴുതിയിരിക്കുന്നത്.സംഗീതം നര്‍കിയിരിക്കുന്നത് എ.ആര്‍.റഹ്മാന്‍ ആണ്.

അര്‍ജുന്‍ ചാണ്ടി, ജോണിതാ ഗാന്ധി എന്നിവരാണ് ആലപിച്ചത്. ചിത്രത്തിലെ മറ്റു ഗാനങ്ങള്‍ എഴുതിയിരിക്കുന്നത് വൈരമുത്തുവാണ്.ഏപ്രില്‍ 7ന് ചിത്രം തിയ്യറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Top