Katrina Kaif and Shahrukh Khan new movie

സംവിധായകന്‍ ആനന്ദ് എല്‍.റായിയുടെ ചിത്രം ‘ബന്ധ്വാ’യില്‍ ഷാരൂഖിന്റെ നായികയായി കത്രീന കെയ്ഫ്.

ജബ് തക്ക് ഹേ ജാന്‍ എന്ന ചിത്രത്തിനു ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ദീപിക പദുക്കോണിനെയും കങ്കണയെയും ആയിരുന്നു ആദ്യം നായികയായി പരിഗണിച്ചിരുന്നത്.

എന്നാല്‍ തിരക്കുകള്‍ കാരണം ഇരു നായികമാര്‍ക്കും ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിക്കാതെ പോവുകയായിരുന്നു.

ചിത്രത്തില്‍ കുള്ളന്റെ വേഷത്തിലാണ് കിംഗ് ഖാന്‍ എത്തുക. ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്.

ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2018-ലാണ് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഇപ്പോള്‍ അനുഷ്‌ക ശര്‍മ്മ നായികയാവുന്ന ഇംത്യാസ് അലിയുടെ റിംഗ് എന്ന ചിത്രത്തിലാണ് ഷാരൂഖ് ഖാന്‍ അഭിനയിക്കുന്നത്.

Top