ബോളിവുഡ് നടി കത്രീന കൈഫ് കൊവിഡ് മുക്തയായി

ബോളിവുഡ് നടി കത്രീന കൈഫിന് കൊവിഡ് ഭേദമായി. താന്‍ കൊവിഡ് നെഗറ്റീവായെന്ന വാര്‍ത്ത കത്രീന തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. തനിക്ക് വേണ്ടി പ്രാര്‍ഥിച്ചവര്‍ക്കും ആശംസയറിയിച്ചവര്‍ക്കും നന്ദി അറിയിക്കുന്നതായും താരം ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് താരത്തിന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവായത്.

ഈ മാസം ആറാം തിയതിയായിരുന്നു കത്രീനക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തനിക്ക് വൈറസ് ബാധ കണ്ടെത്തിയതായി സമൂഹമാധ്യമങ്ങളിലൂടെ നടി ആരാധകരെ അറിയിക്കുകയായിരുന്നു.

കൊവിഡ് പോസിറ്റീവായതിനാല്‍ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണെന്നും താനുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരോടും ഉടനടി പരിശോധന നടത്താനും നടി നിര്‍ദേശിച്ചിരുന്നു.

 

Top