കത്രീന കൈഫിന്റെ സഹോദരി ഇസബെല്ലയ്ക്ക് ഒപ്പം സൂരജ് പഞ്ചോളി പുതിയ ചിത്രത്തിൽ

Sooraj Pancholi

ത്രീന കൈഫിന്റെ സഹോദരി ഇസബെല്ലയ്‌ക്കൊപ്പം പുതിയ ചിത്രത്തിൽ അഭിനയിക്കാനൊരുങ്ങി സൂരജ് പഞ്ചോളി. നൃത്തത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റെമോ ഡിസൂസയാണ്.

‘ടൈം ടു ഡാൻസ്’ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ഇസബെല്ല ഒരു മോഡൽ ആയിട്ടാണ് കരിയർ ആരംഭിച്ചത്. അനേകം ചലച്ചിത്ര പരിപാടികളിലും സാമൂഹിക പരിപാടികളിലും ഇസബെല്ല സജ്ജീവമായി പ്രവർത്തിക്കുന്നുണ്ട്.

ടി സീരീസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മെയിൽ ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Top