40ാം ജന്മദിനം ഭര്‍ത്താവ് വിക്കിക്കൊപ്പം ആഘോഷമാക്കി കത്രീന കെയ്ഫ്

മുംബൈ: ബോളിവുഡ് നടി കത്രീന കൈഫിന് ഞായറാഴ്ച 40 വയസ്സ് തികഞ്ഞു. കത്രീന കെയ്ഫിന്റെ നാല്‍പതാം പിറന്നാള്‍ ആഘോഷമാക്കി ഭര്‍ത്താവും നടനുമായ വിക്കി കൗശല്‍. മാലി ദ്വീപിലായിരുന്നു പിറന്നാള്‍ ആഘോഷം. മാലി ദ്വീപില്‍ നിന്നുള്ള മനോഹര ചിത്രങ്ങളും വിക്കി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു.’നിന്റെ മാന്ത്രികതയില്‍… എല്ലാ ദിവസവും. ജന്മദിനാശംസകള്‍ എന്റെ പ്രിയ!’ എന്നായിരുന്ന ചിത്രത്തിന്റെ അടിക്കുറിപ്പ്.കത്രീനയുടെ സഹോദരന്‍ സെബാസ്റ്റ്യന്‍ ലോറെന്റ് മിഷേലും സഹോദരി ഇസെബെല്ലെ കെയ്ഫും പിറന്നാള്‍ ആഘോഷത്തിനെത്തിയിരുന്നു.

1983 ജൂലൈ 16ന് ഹോങ്കോങ്ങിലായിരുന്നു കത്രീന കൈഫിന്റെ ജനനം. ചെറുപ്പത്തില്‍ തന്നെ മോഡലിങ്ങിലെത്തിയ കത്രീന കൈഫ് 2003 ല്‍ ‘ബൂം’ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് 2005ല്‍ സല്‍മാന്‍ ഖാനോടൊപ്പം അഭിനയിച്ച ‘മെനെ പ്യാര്‍ ക്യൂം കിയ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ സജീവമായി.

2021 ല്‍ നടന്‍ വിക്കി കൗശലുമായി വിവാഹം. 40 വയസ്സ് പിന്നിടുമ്പോഴും ഇന്ത്യന്‍ സിനിമാരംഗത്ത് സജീവമാണ് താരം. താരത്തിന്റെ പുറത്തുവരാനുള്ള പുതിയ ചിത്രങ്ങള്‍ക്കുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സല്‍മാന്‍ ഖാനൊപ്പമുള്ള ‘ടൈഗര്‍ 3’യാണ് റിലീസിനൊരുങ്ങുന്ന പുതിയ പ്രോജക്ട്.

 

Top