ശ്രീറാം രാഘവൻ- വിജയ് സേതുപതി- കത്രീന കൈഫ് കൂട്ടുകെട്ടിൽ പുതിയ ചിത്രം

യുഷ് മാൻ ഖുറാന നായകനായ ഹിറ്റ് ചിത്രം അന്ധാദുന്റെ സംവിധായകൻ ശ്രീറാം രാഘവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ വിജയ് സേതുപതി നായകനാകുന്നതായി റിപ്പോർട്ട്. ചിത്രത്തിൽ വിജയ് സേതുപതിയുടെ നായികയായി ബോളിവുഡ് നടി കത്രീന കൈഫ് എത്തുമെന്നും സൂചനയുണ്ട്. വരുൺ ധവാനെ നായകനാക്കി ശ്രീറാം പ്രഖ്യാപിച്ച ബിഗ് ബജറ്റ് ചിത്രം ഇക്കീസ് കോവിഡിനെ തുടർന്ന് മുടങ്ങിയിരുന്നു. ഈ ചിത്രത്തിന് മുമ്പ് വിജയ് സേതുപതി-കത്രീന കൈഫ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

ലോകേഷ് കനകരാജിന്റെ ചിത്രമായ മാനഗരത്തിന്റെ ഹിന്ദി റീമേക്കിലൂടെ വിജയ് സേതുപതി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റീമേക്കിൽ മുനിഷ്കാന്ത് എന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുന്നത്. അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന സൂപ്പർഹീറോ ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് കത്രീന കൈഫ് ഇപ്പോൾ.

Top