കത്രീനയും വിക്കി കൗശലും പ്രണയത്തിലാണ്; ഗോസിപ്പുകള്‍ ശരിവച്ച് ഹര്‍ഷ് വര്‍ധന്‍ കപൂര്‍

ബോളിവുഡ് നടി കത്രീന കൈഫും യുവതാരം വിക്കി കൗശലും തമ്മില്‍ പ്രണയത്തിലാണെന്ന് മുമ്പും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, താരങ്ങളുടെ ഭാഗത്ത് നിന്ന് ഇതിനെപ്പറ്റി സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ല. ഇപ്പോഴിതാ, ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് വീണ്ടും വരുന്നത്.

അടുത്തിടെ ഒരു ടിവി ചാനലുമായുള്ള അഭിമുഖത്തിലൂടെ ഹര്‍ഷ് വര്‍ധന്‍ കപൂറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബോളിവുഡിലെ യഥാര്‍ഥ പ്രണയബന്ധങ്ങളെ കുറിച്ച് പറയാമോ എന്ന ചോദ്യത്തിന് ഹര്‍ഷ് വര്‍ധന്‍ കത്രീനയെയും വിക്കി കൗശലിനെയുമാണ് പരാമര്‍ശിച്ചത്.

‘വിക്കിയും കത്രീനയും ഒരുമിച്ചാണ്, അത് ശരിയായ ശ്രുതിയാണ്. ഇത് പറഞ്ഞതില്‍ ഞാന്‍ കുഴപ്പത്തിലാകുമോ? എനിക്കറിയില്ല. അവര്‍ ഇതിനെക്കുറിച്ച് പുറത്തറിയിക്കുമെന്ന് ഞാന്‍ കരുതുന്നു,’ എന്നാണ് ഹര്‍ഷ് വര്‍ധന്‍ കപൂര്‍ പറഞ്ഞത്.

2019ല്‍ വിക്കി കൗശലും കത്രീന കൈഫും മുംബൈയില്‍ ഒരുമിച്ച് ഡിന്നറിനെത്തിയ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ മുമ്പ് പ്രചരിച്ചിട്ടുണ്ട്. 2018ല്‍ കരണ്‍ ജോഹറിന്റെ കോഫി വിത്ത് കരണ്‍ 6ന്റെ എപ്പിസോഡില്‍ കത്രീന കൈഫ് വിക്കി കൗശലിനൊപ്പം അഭിനയിക്കുന്നതിനെ കുറിച്ച് പരാമര്‍ശം നടത്തിയതാണ് ഗോസിപ്പുകള്‍ക്ക് തുടക്കം.

കത്രീനയുടേതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം അക്ഷയ് കുമാര്‍- രോഹിത് ഷെട്ടി കൂട്ടുകെട്ടിലൊരുങ്ങുന്ന സൂര്യവന്‍ശിയാണ്. സര്‍ ഉദ്ദം സിംഗ്, ദി ഇമ്മോര്‍ട്ടല്‍ അശ്വഥാമ എന്ന സയന്‍സ് ഫിക്ഷന്‍ ചിത്രവുമാണ് വിക്കി കൗശിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.

 

Top