ജ്യോതികയുടെ കാട്രിന്‍ മൊഴിയുടെ റിലീസ് നവംബറിലേക്ക് മാറ്റി

ജ്യോതിക നായികാ വേഷത്തിലെത്തുന്ന ചിത്രമാണ് കാട്രിന്‍ മൊഴി. ചിത്രം ഒക്ടോബര്‍ 18ന് പുറത്തിറങ്ങുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ റിലീസ് നവംബറിലേക്ക് മാറ്റിയിരിക്കുകയാണ്. ധനുഷിന്റെ വടാ ചെന്നൈ ഒക്ടോബര്‍ 17നും വിശാലിന്റെ സണ്ടക്കോഴി ഒക്ടോബര്‍ 18നുമാണ്‌ റിലീസിനെത്തുന്നത്. നിര്‍മാതാവ് ധനഞ്ജയനാണ് വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. റിലീസ് തിയതി പിന്നീട് അറിയിക്കും.

രാധാ മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എഎച്ച് കാഷിഫ് ആണ് സംഗീതം. മൊഴി എന്ന ചിത്രത്തിനു ശേഷം ജ്യോതിക രാധാ മോഹനുമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് കാട്രിന്‍ മൊഴി.

ബോളിവുഡ് ചിത്രം തുമാരി സുലുവിന്റെ റീമേക്കാണ് കാട്രിന്‍ മൊഴി. വിദ്യാബാലനായിരുന്നു ഹിന്ദിയില്‍ നായികയായിരുന്നത്. വിദാര്‍ഥ് ആണ് ജ്യോതികയുടെ ഭര്‍ത്താവിന്റെ വേഷത്തിലെത്തുന്നത്. ഹിന്ദിയില്‍ മാനവ് കൗള്‍ ആയിരുന്നു ഈ വേഷം കൈകാര്യം ചെയ്തിരുന്നത്.

Top