Katju is right, I don’t have anything inside my head: Amitabh Bachchan

മുംബൈ: തനിക്കെതിരെ സമൂഹമാധ്യമത്തില്‍ പരിഹാസമുന്നയിച്ച ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിനു അമിതാബ് ബച്ചന്റെ മറുപടി. കട്ജുവിന്റെ വാക്കുകള്‍ 100% സത്യമെന്നും തന്റെ തല ശൂന്യമാണെന്നും ബച്ചന്‍ തിരിച്ചടിച്ചു. കട്ജു തന്റെ മുതിര്‍ന്ന സഹപാഠിയാണെന്നും ഒരു ശത്രുതയുമില്ലെന്നും ബച്ചന്‍ കൂട്ടിച്ചേര്‍ത്തു

ഏതാനും ഹാസ്യവേഷങ്ങളും തട്ടുപൊളിപ്പന്‍ വാചകമടികളുമല്ലാതെ ബച്ചന്റെ തലയില്‍ ഒന്നുമില്ലെന്നായിരുന്നു കട്ജു സമൂഹമാധ്യമത്തില്‍ കുറിച്ചത്.

‘പിങ്ക്’ സിനിമയിലെ ബച്ചന്റെ ശ്രദ്ധേയവേഷത്തെ മാധ്യമങ്ങളും ആരാധകരും പ്രശംസിക്കുന്നതിനിടെയാണു കട്ജു പതിവുപോലെ ‘വേറിട്ട’ അഭിപ്രായം തൊടുത്തത്. മാധ്യമപ്രവര്‍ത്തകരെയും കട്ജു വെറുതെവിട്ടില്ല. ബച്ചനെ വാഴ്ത്തുന്ന അവരുടെ തലയിലും ഒന്നുമില്ലെന്നും കട്ജു പരിഹസിച്ചിരുന്നു.

Top