അ​വി​ഹി​ത​ബ​ന്ധം : യു​എ​സ് ഹൗ​സ് പ്ര​തി​നി​ധി കാ​ത്തി ഹി​ൽ രാ​ജി​വ​ച്ചു

വാഷിങ്ടണ്‍ : അവിഹിതബന്ധ ആരോപണവിധേയനായ യുഎസ് ഹൗസ് കോണ്‍ഗ്രസ് പ്രതിനിധി കാത്തി ഹില്‍ രാജിവച്ചു. ട്വിറ്ററിലായിരുന്നു രാജി പ്രഖ്യാപനം. കലിഫോര്‍ണിയ 25-ാം കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റില്‍നിന്നുള്ള പ്രതിനിധിയാണു ഹില്‍. സ്റ്റാഫിലെ ഒരംഗവുമായി അവിഹിത ബന്ധം ആരോപിക്കപ്പെട്ടതാണു മുപ്പത്തിരണ്ടുകാരിയായ ഹില്ലിന്റെ രാജിയില്‍ കലാശിച്ചത്.

രാജ്യത്തിനായും സമൂഹത്തിനായും താന്‍ നല്ലതു ചെയ്‌തെന്നാണു വിശ്വസിക്കുന്നതെന്ന് രാജിക്കുറിപ്പില്‍ ഹില്‍ പറഞ്ഞു. അവിഹിത ബന്ധ ആരോപണത്തില്‍ ഹില്ലിനെതിരേ ഹൗസ് എത്തിക്‌സ് കമ്മിറ്റിയുടെ അന്വേഷണം തുടരുകയാണ്. ഹില്ലും ഭര്‍ത്താവുമായുള്ള വിവാഹമോചന കേസ് നടക്കുന്നുണ്ട്.

കാത്തി ഹില്ലും ഓഫിസ് ജീവനക്കാരിയും ഒന്നിച്ചുള്ള സ്വകാര്യ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം ഒരു മാധ്യമം പുറത്തുവിട്ടിരുന്നു. കോണ്‍ഗ്രസിലേക്കു മത്സരിക്കുന്ന സമയത്തു തനിക്കു തന്റെ പ്രചാരണവിഭാഗത്തിലെ യുവതിയുമായി ബന്ധമുണ്ടായിരുന്നതായി ഹില്‍ സമ്മതിക്കുന്നുണ്ട്. എന്നാല്‍ ഇവരുമായി താന്‍ ലൈംഗിക ബന്ധം പുലര്‍ത്തിയിട്ടില്ലെന്നു ഹില്‍ പറയുന്നു.

Top