പുതിയ ചിത്രത്തിൽ മന്ത്രവാദിനിയായി കെയ്റ്റ് ബ്ലാന്‍ചെറ്റ് എത്തുന്നു

പുതിയ ചിത്രത്തിൽ മന്ത്രവാദിനിയായി ഹോളിവുഡ് നടി കെയ്റ്റ് ബ്ലാന്‍ചെറ്റ് എത്തുന്നു.

ജോണ്‍ ബെല്ലേഴ്സിന്റെ ഹൊറര്‍ നോവല്‍ ‘ദ ഹൌസ് വിത്ത് എ ക്ലോക്ക് ഇന്‍ ഇറ്റ്സ് വാള്‍സി’നെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

ആംബ്ലിന്‍ എന്റര്‍ടെയ്ന്‍മെന്റ് ഒരുക്കുന്ന ചിത്രത്തിൽ മിസിസ് സിമ്മര്‍മാന്‍ എന്നാണ് കെയ്റ്റിന്റെ കഥാപാത്രത്തിന്റെ പേര്.

എലെ റോത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Top