കത്തുവ സംഭവം ; അപലപിച്ച് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍

un

ലണ്ടന്‍: കത്തുവ സംഭവത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭ. സംഭവം പൈശാചികമെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അറിയിച്ചു. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ഭീതി ജനിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കശ്മീരില്‍ എട്ടുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നതാണ് സംഭവം. ഇതിനെതിരെ രാജ്യത്താകമാനം വ്യാപക പ്രതിഷേധങ്ങള്‍ ഉയരുകയാണ്. മാധ്യമ പ്രവര്‍കരുമായുള്ള ദൈനംദിന കൂടികാഴ്ചക്കിടയാണ് കത്തുവ ബലാത്സംഗത്തെ എക്യരാഷ്ട്രസഭ അപലപിച്ചത്.

Top