ഹിന്ദുവിരുദ്ധയെന്ന് മുദ്ര കുത്തി ഒറ്റപ്പെടുത്തി; താനും പീഡിപ്പിക്കപ്പെടാം, കത്തുവ ഇരയുടെ അഭിഭാഷക

deepika

ന്യൂഡല്‍ഹി: കത്തുവ പെണ്‍കുട്ടിയുടെ അഭിഭാഷക ദീപിക സിങ് രജാവത്ത് തനിക്കും കുടുംബത്തിനും സുരക്ഷ ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. കത്തുവ കേസില്‍ നീതി നടപ്പാക്കണമെന്നും ആ എട്ടു വയസുകാരിക്ക് നീതി കിട്ടുന്നതുവരെ ഉറച്ചു നില്‍ക്കുമെന്നും അവര്‍ പറഞ്ഞു.

ഹിന്ദുവിരുദ്ധ എന്ന് മുദ്രകുത്തി തന്നെ സാമൂഹികമായി ഒറ്റപ്പെടുത്തിയെന്നും താനും പീഡനത്തിന് ഇരയായേക്കാം, അല്ലെങ്കില്‍ കൊലചെയ്യപ്പെട്ടേക്കാമെന്നാണ് അഭിഭാഷക പറയുന്നത്.

‘എനിക്കറിയില്ല ഞാനും ബലാത്സംഗം ചെയ്യപ്പെട്ടേക്കാം, അല്ലെങ്കില്‍ കൊല്ലപ്പെട്ടേക്കാം, കോടതിയില്‍ പ്രാക്ടീസ് ചെയ്യാന്‍ അവര്‍ അനുവദിച്ചേക്കില്ല, അവര്‍ എന്നെ ഒറ്റപ്പെടുത്തി, എനിക്കറിയില്ല എങ്ങനെ ഇതിനെ അതിജീവിക്കണമെന്ന്-ദീപിക പറയുന്നു’.

കത്തുവ കേസില്‍ ഒരുസംഘം അഭിഭാഷകര്‍ക്കെതിരെയും എഫ്ഐആര്‍ ഫയല്‍ചെയ്തിട്ടുണ്ട്. എട്ട് പ്രതികള്‍ക്കെതിരെ കുറ്റപത്രം നല്‍കുന്നതില്‍ നിന്ന് പൊലീസുകാരെ തടയാന്‍ ശ്രമിച്ചതിനാണ് അഭിഭാഷകര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇതിനിടെ ജമ്മു കശ്മീര്‍ ബാര്‍ അസോസിയേഷനിലെ അഭിഭാഷകരുടെ നടപടിയെ കുറിച്ച് അന്വേഷിക്കാന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കമ്മിറ്റിയെ നിയോഗിച്ചു.

Top