കത്തുവ പെണ്‍കുട്ടിക്കെതിരെ ഫെയ്‌സ്ബുക്കില്‍ വിമര്‍ശനം; യുവാവിന് മുന്‍കൂര്‍ ജാമ്യം

fb

കൊച്ചി: കാശ്മീരിലെ കത്തുവയില്‍ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട എട്ടു വയസുകാരിക്കെതിരെ ഫെയ്‌സ്ബുക്കില്‍ വിമര്‍ശിച്ച യുവാവിനു ജാമ്യം അനുവദിച്ചു.

നെട്ടൂര്‍ കുഴുപ്പിള്ളില്‍ വിഷ്ണു നന്ദകുമാറി(27)നാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിന് ഐപിസി 153 എ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് വിഷ്ണുവിനെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വിവാദ പരാമര്‍ശത്തിന്റെ പേരില്‍ വിഷ്ണുവിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായിരുന്നു. സോഷ്യല്‍ മീഡിയയിലെ പ്രതിഷേധത്തെ തുടര്‍ന്നാണ് ഇയാള്‍ ജോലി ചെയ്തിരുന്ന കോട്ടക് മഹീന്ദ്ര ബാങ്കില്‍ നിന്നും പിരിച്ചുവിട്ടത്.

സംസ്ഥാനത്തെ പ്രമുഖ ആര്‍എസ്എസ് നേതാവ് നന്ദകുമാറിന്റെ മകനും ബിജെപി മുതിര്‍ന്ന നേതാവ് എ.എന്‍.രാധാകൃഷ്ണന്റെ സഹോദരപുത്രനുമാണ് വിഷ്ണു.

Top