കത്തുവ സംഭവം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതികള്‍ സുപ്രീം കോടതിയില്‍

supreeme court

ന്യൂഡല്‍ഹി: കത്തുവയില്‍ പെണ്‍കുട്ടി ക്രൂരമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികള്‍ സുപ്രീം കോടതിയെ സമീപിച്ചു. കേസിലെ പ്രധാന പ്രതികളായ സഞ്ജി റാം, വിശാല്‍ ജാന്‍ഗോത്ര എന്നിവര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

വിചാരണ സംസ്ഥാനത്തിനു പുറത്തേക്കു മാറ്റണമെന്ന പെണ്‍കുട്ടിയുടെ പിതാവിന്റെ ആവശ്യത്തിനെതിരേയും കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുമാണ് ഇവര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ മറുപടി ലഭിച്ച ശേഷമേ സംസ്ഥാന മാറ്റക്കാര്യം സുപ്രീം കോടതി പരിഗണിക്കൂ. കേസ് ജമ്മു കശ്മീരിന് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് അഭിഭാഷകയായ അനൂജ കപൂര്‍ വഴിയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. തങ്ങള്‍ക്ക് മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും പെണ്‍കുട്ടിയുടെ പിതാവ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Top