കത്വ ബലാത്സംഗക്കേസ്: പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

rape

കത്വ: കത്വ ബലാത്സംഗക്കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ ജാമ്യാപേക്ഷ തള്ളി. കത്വ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. മുഖ്യപ്രതി സഞ്ജി റാമിന്റെ സഹോദരിയുടെ പുത്രനാണ് ഇയാള്‍.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസുകാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. എസ് ഐ ആനന്ദ് ദത്ത, സ്‌പെഷ്യല്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ദീപക് ഖജൂരിയ എന്നിവരാണ് ജാമ്യം തേടിയിരിക്കുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഫോറന്‍സിക് പരിശോധനാഫലവും തമ്മില്‍ വലിയ പൊരുത്തക്കേടുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ ദിശയിലല്ല എന്നാരോപിച്ചാണ് ഹര്‍ജി.

Top