തന്നെ കളിയാക്കിയ സല്ലു ആരാധികയ്ക്ക് കത്രീന കൊടുത്ത മറുപടി ഇങ്ങനെ..

kathreena

ന്നെ കളിയാക്കിയ സല്‍മാന്‍ ഖാന്‍ ആരാധികയ്ക്ക് ചുട്ട മറുപടി നല്‍കി കത്രീന കൈഫ്. സല്‍മാന്‍ ഖാന്‍ നയിക്കുന്ന ദബാങ് ടൂറില്‍ കത്രീനയും പങ്കാളിയാണ്. വാന്‍കോവറില്‍ നടന്ന പരിപാടിയ്ക്കു ശേഷം കത്രീന മടങ്ങിപ്പോകുമ്പോഴാണ് സല്ലു ആരാധിക കളിയാക്കുകയും കൂകി വിളിക്കുകയും ചെയ്തത്.

കത്രീന കാറിനടുത്തേക്ക് പോകുമ്പോഴാണ് ആരാധികയുടെ കളിയാക്കല്‍. ഞങ്ങള്‍ക്ക് നിങ്ങളോടൊപ്പം ഫോട്ടോ എടുക്കേണ്ട എന്ന് കൂട്ടത്തില്‍ നിന്ന ഒരു സ്ത്രീ വിളിച്ചു പറയുകയായിരുന്നു. ഇതുകേട്ട കത്രീന ആ സ്ത്രീയുടെ അടുത്തെത്തി.

https://youtu.be/Y0G28Nyr8YM

‘നിങ്ങള്‍ ഇങ്ങനെ ചെയ്യാന്‍ പാടില്ല. ഞാന്‍ വളരെ ക്ഷീണിതയാണ്, വളരെ വലിയൊരു ഷോ കഴിഞ്ഞാണ് ഞാന്‍ വരുന്നത്. നിങ്ങള്‍ കുറച്ചുകൂടെ മാന്യമായി പെരുമാറണം. ജനങ്ങളെ അംഗീകരിക്കുമ്പോഴാണ് നിങ്ങള്‍ക്ക് സ്വയം അഭിനേത്രി എന്നു വിളിക്കാന്‍ സാധിക്കുക. നിങ്ങളുടെ മനോഭാവം കുറച്ചു കൂടെ മെച്ചപ്പെടുത്തൂ’ കത്രീന പറഞ്ഞു. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Top