ഭരത് സിനിമയ്‌ക്കൊപ്പം ചേരാനുള്ള കാരണം വ്യക്തമാക്കി കത്രീന കൈഫ്

kathreena

ല്‍മാന്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഭരത്. നടി പ്രിയങ്ക ചോപ്രയായിരുന്നു ചിത്രത്തില്‍ സല്‍മാന്റെ നായികയായെത്തിയിരുന്നത്. എന്നാല്‍ വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് പ്രിയങ്ക സിനിമയില്‍ നിന്ന് ഒഴിയുകയും പകരം കത്രീന കൈഫ് ചേരുകയും ചെയ്തിരുന്നു. എന്തുകൊണ്ട് ഭരത് തിരഞ്ഞെടുത്തു എന്നതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് കത്രീന ഇപ്പോള്‍.

‘അലി അബ്ബാസ് സഫര്‍ വളരെ അടുത്ത സുഹൃത്താണ്. മേരാ ബ്രദര്‍ കി ദുല്‍ഹാന്‍, ടൈഗര്‍ സിന്ദാ ഹെ എന്നീ ചിത്രങ്ങളിലെല്ലാം ഞങ്ങള്‍ ഒരുമിച്ചായിരുന്നു. രണ്ട് ചിത്രങ്ങള്‍ വന്‍ വിജയമായിരുന്നു. ഭരതിനായി അദ്ദേഹം എന്നെ വിളിച്ചിരുന്നു. ഗോള്‍ഡ്ഫിഷ് എന്നാണ് എന്നെ അദ്ദേഹം വിളിക്കുന്നത്. ഒരു സ്‌ക്രിപ്റ്റ് അയച്ചിട്ടുണ്ടെന്നും വായിച്ചു നോക്കി അഭിപ്രായം പറയണമെന്നും അദ്ദേഹം പറഞ്ഞു. സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു. എന്റെ കഥാപാത്രത്തെ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഒത്തിരി സന്തോഷമുണ്ട്’ കത്രീന പറഞ്ഞു. സ്‌ക്രിപ്റ്റിനെയും കഥാപാത്രത്തെയും അടിസ്ഥാനമാക്കിയാണ് താന്‍ സിനിമകള്‍ തിരഞ്ഞെടുക്കാറുള്ളതെന്നും കത്രീന കൂട്ടിച്ചേര്‍ത്തു.

സെപ്റ്റംബറില്‍ തുടങ്ങുന്ന ഷെഡ്യുളില്‍ കത്രീന ഷൂട്ടിനായി എത്തും. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കും അടുത്തിടെ പുറത്തിറങ്ങിയിരുന്നു. അഞ്ച് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് സല്‍മാന്‍ ഖാന്‍ എത്തുന്നത്. മാല്‍ട്ട, അബുദാബി, പഞ്ചാബ്, ന്യൂഡല്‍ഹി എന്നിവിടങ്ങളിലാണ് ഭരതിന്റെ ചിത്രീകരണം നടക്കുന്നത്. അതുല്‍ അഗ്‌നിഹോത്രിയുടെ റീല്‍ ലൈഫ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം 2019 ഈദ് റിലീസായി തിയറ്ററുകളിലെത്തും.

Top