ആലിയയുമായി പ്രണയത്തിലാണെന്ന രണ്‍ബീറിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടി കത്രീന കൈഫ്

kathreena

ലിയ ഭട്ടുമായി പ്രണയത്തിലാണെന്ന രണ്‍ബീര്‍ കപൂറിന്റെ വെളിപ്പെടുത്തലില്‍ നടുക്കം മാറാതെ നടി കത്രീന കൈഫ്. ഏറെ നാളായി കത്രീനയും രണ്‍ബീറും പ്രണത്തിലായിരുന്നു. വിവാഹം വരെ എത്തിയിരുന്ന പ്രണയത്തില്‍ നിന്ന് പിന്നീട് ഇവര്‍ വേര്‍പിരിയുകയായിരുന്നു. അതിനു ശേഷമാണ് രണ്‍ബീര്‍ ആലിയയുമായി പ്രണയത്തിലാകുന്നത്.

അതിനിടെ, കത്രീന സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റാണ് പ്രേക്ഷകര്‍ ചര്‍ച്ചാ വിഷയമാക്കിയത്. ‘അത് ഞാന്‍ കണ്ടതിന് ശേഷം മാത്രമേ വിശ്വസിക്കൂ’ എന്നാണ് കത്രീനയുടെ പോസ്റ്റ്. ഈ കുറിപ്പിനു പിന്നിലും രണ്‍ബീര്‍ ആണെന്നാണ് ആരാധകര്‍ പറയുന്നത്.

Top