തെന്നിന്ത്യയിലെ സൂപ്പര്‍സ്റ്റാറാണെന്ന് വൈകിയാണ് അറിഞ്ഞതെന്ന്‌ കത്രീന കൈഫ്

ളയദളപതി വിജയിക്കൊപ്പം അഭിനയിച്ച പരസ്യ ചിത്രത്തിന്റെ ഒര്‍മകള്‍ പങ്കുവെച്ച് ബോളിവുഡ് നടി കത്രീന കൈഫ്. കൊക്കകോളയുടെ പരസ്യ ചിത്രത്തിലായിരുന്നു ഇരുവരും ഒന്നിച്ചഭിനയിച്ചത്. എന്നാല്‍ പരസ്യത്തില്‍ അഭിനയിക്കുന്ന സമയത്ത് തനിക്കൊപ്പം അഭനയിച്ച നടന്‍ തെന്നിന്ത്യയിലെ സൂപ്പര്‍സ്റ്റാറാണെന്ന് തനിക്കറിയില്ലായിരുന്നു വെന്നും വളരെ വൈകിയാണ് താന്‍ അത് തിരിച്ചറിഞ്ഞതെന്നും കത്രീന പറഞ്ഞു. ഒരു ചാനലിലെ ചാറ്റ് ഷോയിലാണ് താരം ഇക്കാര്യം പങ്കുവെച്ചത്.

വിജയ് വളരെ ലാളിത്യം നിറഞ്ഞ വ്യക്തി ആണെന്നാണ് കത്രീന പറഞ്ഞത്. പരസ്യചിത്രത്തിന്റെ ഷൂട്ടിംഗ് ഊട്ടിയില്‍ വെച്ചായിരുന്നു നടന്നത്. ഷൂട്ടിംഗ് കഴിഞ്ഞ് ഞാന്‍ നിലത്തിരിക്കുകയായിരുന്നു. അപ്പോള്‍ എന്റെ മുമ്പില്‍ രണ്ട് കാല്‍പ്പാദങ്ങള്‍. ഞാന്‍ അത് മൈന്‍ഡ് ചെയ്തില്ല. തല ഉയര്‍ത്തി ആരാണെന്ന് നോക്കിയതുമില്ല. ഫോണില്‍ തന്നെ നോക്കിയിരുന്നു. കുറച്ചുനേരം കഴിഞ്ഞിട്ടും അയാള്‍ അവിടെ തന്നെ നില്‍പ്പുണ്ടായിരുന്നു.

അവസാനം ഞാന്‍ മുഖമുയര്‍ത്തി നോക്കി.എനിക്കൊപ്പം പരസ്യ ചിത്രത്തില്‍ അഭിനയിച്ച ആളായിരുന്നു അത്. പക്ഷേ എനിക്ക് ആളെ മനസിലായില്ല. അപ്പോള്‍ ഒരാള്‍ വന്നു പറഞ്ഞു അദ്ദേഹം തെന്നിന്ത്യയിലെ സൂപ്പര്‍സ്റ്റാറാണ്, പേര് വിജയ്. അപ്പോഴാണ് ഞാന്‍ ആളെ തിരിച്ചറിയുന്നത്. വളരയെറെ വിനയമുളള ഒരാളായിരുന്നു അദ്ദേഹം. എന്നോട് യാത്ര പറയാനായി വന്നതായിരുന്നു അദ്ദേഹം. എന്നെ ബുദ്ധിമുട്ടിക്കാതെ അത്രയും നേരം എന്നെ കാത്തുനില്‍ക്കുകയായിരുന്നു കത്രീന പറഞ്ഞു.

Top