കാഴ്ചവസ്തുക്കളാക്കപ്പെടുന്നു എന്ന് തോന്നിയാല്‍ പിന്മാറുക’; ഉപദേശവുമായി കത്രീന കൈഫ്

ബോളിവുഡ് താരം കത്രീന കൈഫിന്റെ ഡാന്‍സ് നമ്പറുകള്‍ക്ക് ആരാധകര്‍ ഏറെയാണ്. എന്നാല്‍ അത്തരത്തിലുള്ള ഗാനരംഗങ്ങളെ അത്ര താത്പര്യത്തോടെ ഏറ്റെടുക്കുന്നവരും വിമര്‍ശിക്കുന്നവരും ധാരാളമാണ്. താല്‍പര്യപ്പെടാത്തവര്‍ താരത്തിനുനേരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്താറുമുണ്ട്. ഈ ആരോപണങ്ങളോട് ഒടുവില്‍ പ്രതികരിച്ചിരിക്കുകയാണ് കത്രീന.

നൃത്തം എന്റെ ജീവിതത്തിന്റെ ഒരു വലിയ ഭാഗമാണ്. ആ നിലയില്‍ തന്റെ ഗാനങ്ങളെ ഐറ്റം നമ്പറുകളായി ഒരിക്കലും കാണ്ടിട്ടില്ലെന്നാണ് കത്രീനയുടെ വാക്കുകള്‍. ‘എന്റെ പാട്ടുകളെ ഞാന്‍ ഐറ്റം നമ്പറായി കാണുന്നില്ല. അവ അങ്ങനെയല്ല. കാരണം നൃത്തം ഒരു കലാരൂപമാണ്, അത് ഒരു ഭാവാവിഷ്‌കരണമാണ്’, താരം പറഞ്ഞു.
സമൂഹമാധ്യമങ്ങളുടെ ഈ കാലത്ത് എല്ലാവര്‍ക്കും ഒരോരുത്തരുടെയും അഭിപ്രായം അറിയിക്കാനുള്ള പ്ലാറ്റ്ഫോം ലഭ്യമാണ്. എന്നാല്‍ അതില്‍ എന്താണ് പറയുന്നതെന്നോ അതില്‍ എന്തെങ്കിലും സത്യമുണ്ടോ എന്നുപോലും പലരും ചിന്തിക്കാറില്ലെന്നും ‘നിങ്ങള്‍ ഒരു സ്ത്രീ എന്ന നിലയില്‍ അഥവാ ഒരു നടി എന്ന നിലയില്‍ ഒരു നിമിഷമെങ്കിലും വില്‍പ്പനച്ചരക്കാക്കപ്പെട്ടു എന്ന് തോന്നിയാല്‍ ആ ഗാനരംഗത്തില്‍ അഭിനയിക്കരുതെന്നും കത്രീന കൂട്ടിച്ചേര്‍ത്തു.

Top