ലൂസിയാന മുന്‍ ഗവര്‍ണര്‍ കാത്ലീന്‍ ബ്ലാങ്കോ അന്തരിച്ചു

വാഷിംഗ്ടണ്‍: ലൂസിയാന മുന്‍ ഗവര്‍ണര്‍ കാത്ലീന്‍ ബ്ലാങ്കോ (76) അന്തരിച്ചു. 2011ല്‍ കണ്ണിനെ ബാധിച്ച അപൂര്‍വമായ കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന അവര്‍ രോഗാവസ്ഥയില്‍ നിന്ന് അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങി വന്നിരുന്നു. എന്നാല്‍, കാത്ലീന്‍ വീണ്ടും കാന്‍സര്‍ ബാധിതയാവുകയായിരുന്നു.

ലൂസിയാനയുടെ ഗവര്‍ണര്‍ സ്ഥാനത്തെത്തുന്ന ആദ്യത്തെ വനിതയായിരുന്നു അവര്‍. 2004മുതല്‍ 2008വരെയാണ് കാത്ലീന്‍ ഗവര്‍ണര്‍ പദം അലങ്കരിച്ചത്.

Top