കതിരൂർ മനോജ് വധക്കേസ്: 15 പ്രതികൾക്ക് ജാമ്യം

കൊച്ചി:  ആർഎസ്എസ് കണ്ണൂർ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖായിരുന്ന കതിരൂർ മനോജിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി വിക്രമൻ ഉൾപ്പെടെ 15 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കോടതി പറഞ്ഞു. കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുത്, പാസ്പോർട്ട് കോടതിയിൽ നൽകണം,തുടങ്ങിയ ഉപാധികളോടെയാണു ജാമ്യം.

കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി. ജയരാജൻ അടക്കം 25 സിപിഎം പ്രവർത്തകരാണു കേസിലെ പ്രതികൾ. പി.ജയരാജനു നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

Top