ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റിലെ സഹതാരങ്ങൾ കാതറിന്‍ ബ്രണ്ടും നതാലി സിവറും വിവാഹിതരായി

ലണ്ടന്‍: ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ടീമിലെ താരങ്ങളായ കാതറിന്‍ ബ്രണ്ടും നതാലി സിവറും വിവാഹിതരായി. അഞ്ച് വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹം. മെയ് 29 ഞായറാഴ്ചയായിരുന്നു വിവാഹം.

ഇംഗ്ലണ്ട് ദേശീയ ടീമിനായി നിരവധി മത്സരങ്ങളില്‍ കളിച്ചിട്ടുള്ള താരങ്ങളാണ് കാതറിന്‍ ബ്രണ്ടും നതാലി സിവറും. 36കാരിയായ ബ്രണ്ട് പേസ് ബൗളറാണ്. ഇംഗ്ലണ്ടിനായി 14 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 51 വിക്കറ്റും 140 ഏകദിനങ്ങളിൽ നിന്നും 167 വിക്കറ്റും 96 ടി-20കളിൽ നിന്ന് 98 വിക്കറ്റുകളും താരം നേടി.

29കാരിയായ സിവര്‍ ഓള്‍റൗണ്ടറാണ്. ദേശീയ ജഴ്‌സിയില്‍ 7 ടെസ്റ്റുകളിൽ നിന്ന് 343 റൺസും 9 വിക്കറ്റും 89 ഏകദിനങ്ങളിൽ നിന്ന് 2711 റൺസും 59 വിക്കറ്റും 91 ടി-20കളിൽ നിന്ന് 1720 റണ്‍സും 72 വിക്കറ്റുകളും താരത്തിനുണ്ട്.

Top