ടൈറ്റില്‍ റോളില്‍ ജയസൂര്യ; വീണ്ടും ഒരു ഫാന്റസി ചിത്രം കത്തനാര്‍ എത്തുന്നു

ടമറ്റത്ത് കത്തനാരുടെ ജീവിതം ആസ്പദമാക്കി മലയാള സിനിമയിലേക്ക് വീണ്ടും ഒരു ഫാന്റസി ചിത്രം ഒരുങ്ങുന്നു. കത്തനാര്‍ എന്നുതന്നെയാണ് ചിത്രത്തിന്റെ പേര്. ജയസൂര്യയാണ് ടൈറ്റില്‍ റോളിലെത്തുന്നത്.

‘കത്തനാര്‍ ദ വൈല്‍ഡ് സോര്‍സറര്‍’ എന്ന ചിത്രത്തിന്റെ ലോഞ്ച് ടീസര്‍ അണിയറ പ്രവര്‍ത്തകരാണ് പുറത്തുവിട്ടത്. ഫിലിപ്സ് ആന്‍ഡ് മങ്കിപെന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ റോജിന്‍ തോമസാണ് ചിത്രത്തിന്റെ സംവിധാനം.

ത്രീ ഡിയില്‍ രണ്ട് ഭാഗങ്ങളിലായാണ് ചിത്രം എത്തുന്നത്. തിരക്കഥ ആര്‍.രാമാനന്ദ് ആണ്. ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് നീല്‍ ഡി കൂഞ്ഞ ആണ്. സംഗീതസംവിധാനം ഒരുക്കുന്നത് രാഹുല്‍ സുബ്രഹ്മണ്യനാണ്. ചിത്രം നിര്‍മിക്കുന്നത് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ്.

Top