3ഡി ചിത്രവുമായി ഫ്രൈഡേ ഫിലിംസ്; കത്തനാര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം

ത്രീഡി ചിത്രങ്ങളുടെ ആരാധകരെ ആവേശത്തിലാഴ്ത്തി ഫ്രൈഡേ ഫിലിംസില്‍ നിന്ന് 3ഡി ചിത്രം പുറത്തുവരുന്നു. കത്തനാര്‍ എന്നാണ് ചിത്രത്തിന്റെ പേര്. കടമറ്റത്ത് കത്തനാരുടെ കഥയാണ് ചിത്രം പറയുന്നത്.

ജയസൂര്യയാണ് ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. റോജിന്‍ തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു ആണ് ചിത്രം നിര്‍മിക്കുന്നത്. ആര്‍ രാമാനന്ദാണ് തിരക്കഥ.

മികച്ച സാങ്കേതിക വിദഗ്ധരാണ് ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. 3 ഡി ദൃശ്യമികവോടെ ചിത്രം പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തും. 2 ഡിയിലും ചിത്രം പ്രദര്‍ശനത്തിനെത്തിക്കും.

ഫിലിപ്പ്സ് ആന്റ് മങ്കിപ്പെന്‍, ആട് 2 തുടങ്ങി ജയസൂര്യ-വിജയ് ബാബു, കൂട്ടുകെട്ടിലെത്തിയ മിക്ക ചിത്രങ്ങളും ജനപ്രീതി നേടുകയും ബോക്സ് ഓഫീസില്‍ വന്‍ വിജയം കൈവരിയ്ക്കുകയും ചെയ്തിട്ടുണ്ട്.

Top