‘കാതല്‍ ദി കോര്‍’ ഐഎഫ്എഫ്‌കെക്ക് മുന്‍പേ തിയേറ്ററുകളിലെത്തും

മ്മൂട്ടിയും ജ്യോതികയും പ്രധാനവേഷങ്ങളിലെത്തുന്ന ജിയോ ബേബി ചിത്രം ‘കാതല്‍ ദി കോര്‍’ ഐഎഫ്എഫ്‌കെക്ക് മുന്‍പേ തിയേറ്ററുകളിലെത്തും. ഐഎഫ്എഫ്കെയില്‍ മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് കാതല്‍.

‘കണ്ണൂര്‍ സ്‌ക്വാഡ്’ന്റെ വന്‍ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ എത്തുന്ന ചിത്രമാണ് ‘കാതല്‍ ‘. മമ്മൂട്ടിയോടൊപ്പം വീണ്ടും അഭിനയിച്ചുകൊണ്ട് ഒരു പതിറ്റാണ്ടിനുശേഷം ശേഷം ‘കാതലി’ലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് ജ്യോതിക. 2009-ല്‍ പുറത്തിറങ്ങിയ ‘സീതാകല്യാണം’ ആണ് ജ്യോതിക ഒടുവിലായി അഭിനയിച്ച മലയാള ചിത്രം.

ഈ മാസം 23 നാണ് ചിത്രം തിയേറ്ററുകളിലെത്തുക. അന്നൗണ്‍സ്മെന്റ് മുതല്‍ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് കാതല്‍. പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ടാണ് ചിത്രത്തിന്റെ റിലീസ് തീയതി അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടുള്ളത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിച്ച ഈ സിനിമ ദുല്‍ഖര്‍ സല്‍മാന്‍ന്റെ ഉടമസ്ഥതയിലുള്ള വേഫേറെര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.കാതല്‍ എന്ന പേര് പ്രണയ ചിത്രമാണെന്ന് തോന്നിപ്പിക്കുമെങ്കിലും ഇതൊരു പ്രണയ ചിത്രമല്ലെന്നാണ് മമ്മൂട്ടി നേരത്തെ പറഞ്ഞത്. ജീവിതത്തിന്റെ കാതലായ സത്ത എന്നതാണ് ചിത്രം പ്രമേയമെന്നാണ് മമ്മൂട്ടി വ്യക്തമാക്കിയത്.

 

Top