കാത്തിരിപ്പിന് വിരാമം; കേറ്റ് മിഡില്‍ടണ്‍ മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കി

KATE

ലണ്ടന്‍: ബ്രിട്ടന്‍ രാജകുമാരന്‍ വില്യമിന്റെ ഭാര്യ കേറ്റ് മിഡില്‍ടണ്‍ മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കി. ലണ്ടന്‍ സമയം ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ പാഡിംഗ്ടണിലെ സെന്റ് മേരീസ് ആശുപത്രിയിലാണ് കേറ്റ് മിഡില്‍ടണ്‍ പ്രസവിച്ചത്.

ഇതേ ആശുപത്രിയിലാണ് ആദ്യ രണ്ട് പ്രസവങ്ങളും നടന്നത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്നും പ്രസവസമയം വില്യംസ് രാജകുമാരന്‍ സമീപത്ത് ഉണ്ടായിരുന്നതായും കെന്‍സിങ്ട്ടണ്‍ കൊട്ടാരം ട്വീറ്റ് ചെയ്തു.

പുതിയ രാജകുമാരന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഇരുവരും കുഞ്ഞിനായി നേരത്തേ പേര് കണ്ടുവെച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാജദമ്പതികളുടെ ഒന്നാമത്തെ കുട്ടി ജോര്‍ജ് രാജകുമാരന്‍, രണ്ടാം കുഞ്ഞ് ഷാര്‍ലറ്റ് രാജകുമാരി എന്നിവരാണ് മറ്റ് കുട്ടികള്‍.

2017 ആഗസ്റ്റിലാണ് കേറ്റ് മിഡില്‍ട്ടണ്‍ രാജകുമാരി ഗര്‍ഭിണിയാണെന്ന വാര്‍ത്ത പുറത്തുവന്നത്. പോളണ്ട് യാത്രയ്ക്കിടെ വില്യം-കേറ്റ് ദമ്പതികള്‍ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

Top