മാനന്തവാടി ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങി

വയനാട്: മാനന്തവാടി ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങി. കര്‍ണാടകയില്‍ നിന്നാണ് റേഡിയോ കോളര്‍ ഘടിപ്പിച്ച ആന എത്തിയതെന്നാണ് സൂചന. മാനന്തവാടി പായോട് ആണ് പുലര്‍ച്ചെ ആനയെത്തിയത്. രാവിലെ പാലുകൊണ്ടുപോയ ക്ഷീര കര്‍ഷകരാണ് ആനയെ കണ്ടത്. വനം വകുപ്പും പൊലീസും ചേര്‍ന്ന് കാട്ടാനയെ തുരത്താനുള്ള നടപടികള്‍ ആരംഭിച്ചു. കാട്ടാന ഭീതി തുടരുന്നതിനിടെ മാനന്തവാടിയില്‍ 144 പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്ക് അയക്കരുതെന്നും നിര്‍ദേശം. ആന കാട് കയറും വരെ വ്യാപാരസ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചിടുമെന്ന് മര്‍ച്ചന്റ് അസോസിയേഷന്‍ അറിയിച്ചു.

നേരത്തെ തലപ്പുഴ എസ് വളവിലും പിന്നീട് മാനന്തവാടി ടൗണിന് അടുത്തുള്ള ചൂട്ടക്കടവ് ഭാഗത്തും ആനയെ കണ്ടതായാണ് വിവരം. നിലവില്‍ ആന മാനന്തവാടി നഗരത്തിനടുത്തുള്ള കെഎസ്ആര്‍ടിസി ഗ്യാരേജില്‍ സമീപത്തേക്ക് നീങ്ങിയ ആന മാനന്തവാടി കോടതി പരിസരത്താണ് നിലയുറപ്പിച്ചിരിക്കുന്നത്.

കാട്ടാന മാനന്തവാടി പട്ടണത്തില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. പ്രദേശവാസികള്‍ക്ക് വനംവകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കി. എടവക പഞ്ചായത്തിലെ പായോടില്‍ ഇറങ്ങിയ കാട്ടാന മാനന്തവാടി പട്ടണത്തിലേയ്ക്ക് എത്തുകയായിരുന്നു.

Top