kaspersky internet security 2016

കൊച്ചി: ആഗോള സൈബര്‍ സെക്യൂരിറ്റിസേവനദാതാക്കളായ കാസ്‌പേഴ്‌സ്‌കി ലാബ് കൂടുതല്‍ സമഗ്രമായ ഇന്റര്‍നെറ്റ് സുരക്ഷാ സംവിധാനം അവതരിപ്പിച്ചു.

വിന്‍ഡോസ്, മാക്, ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളെ അപകടകരമായ സൈറ്റുകള്‍, ഓണ്‍ലൈന്‍ ട്രാക്കിംഗ്, തട്ടിപ്പ്, പണാപഹരണം എന്നിവയില്‍ നിന്ന് സംരക്ഷിക്കുന്ന സംവിധാനമാണ് കാസ്‌പേഴ്‌സ്‌കി ഇന്റര്‍നെറ്റ് സെക്യൂരിറ്റിയും ടോട്ടല്‍ സെക്യൂരിറ്റിയും.

വിന്‍ഡോസിനുള്ള സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റര്‍, സോഫ്റ്റ്‌വെയര്‍ എന്നിവയും കാസ്‌പേഴ്‌സ്‌കി വിപണിയിലെത്തിച്ചിട്ടുണ്ട്. ഡിജിറ്റല്‍ സാക്ഷരതയിലേയ്ക്ക് കുതിക്കുന്ന ഇന്ത്യയ്ക്ക് ഡിജിറ്റല്‍ സുരക്ഷിതത്വം പ്രധാനമാണെന്ന് കാസ്‌പേഴ്‌സ്‌കി ലാബ് സൗത്ത് ഏഷ്യ മാനേജിംഗ് ഡയറക്ടര്‍ അല്‍താഫ് ഹാല്‍ദേ പറഞ്ഞു.

നൂതന സാങ്കേതികവിദ്യ നേട്ടങ്ങള്‍ക്കൊപ്പം തന്നെ സൈബര്‍ ക്രൈം തടയുന്നതിനുള്ള ശാസ്ത്രീയപ്രതിവിധികള്‍ക്കും തുല്യ പ്രാധാന്യം ഉണ്ടെന്ന് കാസ്‌പേഴ്‌സ്‌കി കണ്‍സ്യൂമര്‍ പ്രൊഡക്ട് മേധാവി എലേന ഖാര്‍ഷെങ്കോ പറഞ്ഞു.

തുടര്‍ച്ചയായി അപ്‌ഡേറ്റ് ചെയ്യാതെ കംപ്യൂട്ടറില്‍ കിടക്കുന്ന പ്രോഗ്രാമുകളും പ്രോഡക്ടുകളും ഓട്ടോമാറ്റിക് ആയി കണ്ടുപിടിച്ച് അപ്‌ഡേറ്റ് ചെയ്യുന്ന ഉല്‍പ്പന്നമാണ് സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റര്‍. 37 ശതമാനം കംപ്യൂട്ടര്‍ ഉപയോക്താക്കളും ആവശ്യമില്ലാത്ത പ്രോഗ്രാമുകള്‍ സ്റ്റോര്‍ ചെയ്യുന്നവരാണ്.

സൈബര്‍ കുറ്റവാളികള്‍ക്ക് കടന്നു കയറാനും കംപ്യൂട്ടറിനെ തന്നെ തകര്‍ക്കാനും ഇത് വഴിയൊരുക്കും. കാസ്‌പേഴ്‌സ്‌കിയുടെ സോഫ്റ്റ്‌വെയര്‍ ക്ലീനര്‍, ഉപയോക്താവിന്റെ അറിവില്ലാതെ ഏതെങ്കിലും പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതിനെപ്പറ്റി ഉപയോക്താവിനെ അറിയിക്കുകയും ചെയ്യും.

സാമ്പത്തിക ഇടപാടുകള്‍ക്ക് സംരക്ഷണം നല്‍കുന്ന സംവിധാനം കൂടി ഇന്റര്‍നെറ്റ് സെക്യൂരിറ്റി ഉല്‍പ്പന്നത്തില്‍ ഉണ്ട്.

Top