വെള്ളത്തില്‍ മുങ്ങി കാണ്ടാമൃഗ കുഞ്ഞ്; രക്ഷിക്കാന്‍ പണിപ്പെട്ട് വനപാലകര്‍

ഗുവാഹാട്ടി: അസമിലെ കാസിരംഗ നാഷണല്‍ പാര്‍ക്കിലെ ഒരു കടുവ ദേശീയ പാതയ്ക്ക് സമീപമുള്ള വീട്ടിലെത്തി കട്ടിലില്‍ കയറി കിടന്നത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ വെള്ളത്തില്‍ കുടുങ്ങി കിടക്കുന്ന കാണ്ടാമൃഗ കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന കാസിരംഗ പാര്‍ക്കിലെ ഉദ്യോഗസ്ഥരുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്.

430 ചതുരശ്ര കിലോമീറ്ററിലായി പരന്നുകിടക്കുന്ന ഉദ്യാനം ഇപ്പോഴും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. വിവിധ മേഖലകളിലായി നൂറ് കണക്കിന് കാണ്ടാമൃഗങ്ങളാണ് വെള്ളപ്പൊക്കത്തില്‍ കുടുങ്ങി കിടക്കുന്നത്. ഇവയെ എല്ലാം സുരക്ഷിത സ്ഥാനത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.

Top