kashmora trailer

കാര്‍ത്തി മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്ന തമിഴ് ചിത്രം കാഷ്‌മോരയുടെ ട്രെയിലര്‍ പുറത്തിറങ്ങി. നയന്‍താരയും ശ്രീവിദ്യയുമാണ് ചിത്രത്തില്‍ നായികമാരാകുന്നത്. പ്രശസ്ത സംവിധായകനായ ഗോകുല്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

കാഷ്‌മോരാ, രാജനായകന്‍ എന്നീ രണ്ടു വ്യത്യസ്തമായ കഥാപാത്രങ്ങളുടെ ഗെറ്റപ്പ്സ്റ്റില്‍ മാത്രമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. തല മൊട്ടയടിച്ച് നീണ്ട താടിവളര്‍ത്തി കരുത്തനായ യോദ്ധാവായ് കാര്‍ത്തി പ്രത്യക്ഷപ്പെട്ട ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

നയന്‍താര ചെയ്യുന്ന രത്‌നമഹാദേവി എന്ന ധിക്കാരിയായ രാജകുമാരിയുടെ വേഷവും റിലീസ് ചെയ്തു കഴിഞ്ഞു. കാര്‍ത്തിയുടെ കഥാപാത്രത്തോളം തന്നെ പ്രധാന്യമുള്ളതാണ് നയന്‍താരയുടെ വേഷവും.

https://youtu.be/AJpED8zJlzo

ഏതാണ്ട് അഞ്ഞൂറ് വര്‍ഷം മുമ്പുള്ള ഒരു സാങ്കല്‍പിക കഥയും വര്‍ത്തമാന കാലത്തെ ഒരു മന്ത്രവാദിയുടേയും കഥയെ ബന്ധിപ്പിച്ചും കൊണ്ട് രണ്ടു കാലഘട്ടങ്ങളിലൂടെ പറയുന്ന ഒരു കഥയുടെ ചലച്ചിത്രാവിഷ്‌കാരമാണ് കാഷ്‌മോരാ.

ഒന്നര വര്‍ഷത്തെ ഗവേഷണങ്ങള്‍ക്കു ശേഷമാണ് സംവിധായകന്‍ ഗോകുല്‍ കാഷ്‌മോരയുടെ തിരക്കഥാ രചന തുടങ്ങിയത്.

മലയാളിയായ സൗബു ജോസഫാണ് ചിത്രസംയോജകന്‍. ഇന്ത്യയിലും വിദേശത്തുമായി സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ ദൃതഗതിയില്‍ പൂര്‍ത്തിയായി വരുന്ന കാഷ്‌മോരയെ ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്നത് എസ്.ആര്‍ പ്രകാശ് ബാബു , എസ് ആര്‍ പ്രഭു എന്നിവരാണ്. ചിത്രം ദീപാവലിക്ക് പുറത്തിറങ്ങും.

Top