കശ്മീരില്‍ ഏറ്റുമുട്ടല്‍; ജെയ്‌ഷെ ഭീകരന്‍ ഉള്‍പ്പെടെ മൂന്നു പേരെ സുരക്ഷാ സേന വധിച്ചു

ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ പുല്‍വാമയിലെ ത്രാലിലുണ്ടായ ഏറ്റുമുട്ടലില്‍ പുല്‍വാമ ഭീകരാക്രമണത്തില്‍ പങ്കുവഹിച്ച ജെയ്‌ഷെ ഇ മുഹമ്മദ് ഭീകരന്‍ ഉള്‍പ്പെടെ മൂന്നു പേരെ സുരക്ഷാ സേന വധിച്ചു. ജെയ്‌ഷെ ഇ മുഹമ്മദിന്റെ സ്വയംപ്രഖ്യാപിത കശ്മീര്‍ മേധാവി ഖാരി യാസിര്‍ ഉള്‍പ്പെടെ മൂന്ന് ഭീകരരാണ് കൊല്ലപ്പെട്ടത്.

ഇവര്‍ റിപ്പബ്ലിക് ദിനത്തില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി സൈന്യം പറഞ്ഞു. ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രഹസ്യവിവരത്തെത്തുടര്‍ന്ന് രാഷ്ട്രീയ റൈഫിള്‍സും ജമ്മു കശ്മീര്‍ പോലീസിലെ പ്രത്യേക വിഭാഗവും സിആര്‍പിഎഫും ത്രാലിനു സമീപം ഹാരിപാരിഗാമില്‍ നടത്തിയ പരിശോധനയാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. പ്രദേശം വളഞ്ഞ സുരക്ഷാസേനാംഗങ്ങള്‍ വീടുകളില്‍ പരിശോധന നടത്തുന്നതിനിടെ ഭീകരര്‍ ആക്രമിക്കുകയായിരുന്നു.

Top