കശ്മീരില്‍ ഏറ്റുമുട്ടല്‍ ; പ്രത്യേക ഭരണഘടന പദവി നീക്കം ചെയ്തതിനുശേഷമുള്ള ആദ്യ നീക്കം

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. പ്രത്യേക ഭരണഘടന പദവി നീക്കം ചെയ്തതിനുശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യ ഏറ്റുമുട്ടല്‍ ആണ് ഇത്.

ഇന്നലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി സെക്ടറില്‍ പാക്കിസ്ഥാന്‍ വെടിവെയ്പ്പ് നടത്തിയിരുന്നു.

കശ്മീരിന്റെ പ്രത്യേകപദവി ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെ നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന്‍ തുടര്‍ച്ചയായി പ്രകോപനം സൃഷ്ടിക്കുന്നുണ്ട്. തീവ്രവാദികളെ കശ്മീരിലേക്ക് പാക്ക് സൈന്യം കടത്തിവിടുന്നതായും ഇന്ത്യന്‍ സൈന്യം ആരോപിച്ചിരുന്നു.

അതേസമയം കശ്മീരില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തിയതായി അധികൃതര്‍ അറിയിച്ചു. ശ്രീനഗറിലെ പ്രധാന വാണിജ്യ കേന്ദ്രമായ ലാല്‍ ചൗക്കില്‍ ബാരിക്കേഡുകള്‍ നീക്കം ചെയ്തു. ഇതുവഴി ഗതാഗതം ആരംഭിച്ചിട്ടുണ്ട്.

Top