ഇന്ത്യാ വിരുദ്ധ സന്ദേശം പ്രചരിപ്പിച്ചെന്ന് ആരോപണം; കശ്മീരി സ്വദേശിക്ക് ക്രൂരമര്‍ദനം

കൊല്‍ക്കത്ത: ഇന്ത്യാ വിരുദ്ധ സന്ദേശം പ്രചരിപ്പിച്ചുവെന്നാരോപിച്ച് കശ്മീരി സ്വദേശിയായ ജാവേദ് അഹമ്മദ് ഖനിന് നേരെ ക്രൂരമര്‍ദനം.

പശ്ചിമബംഗാളിലെ നാദിയയില്‍ തുണി വില്‍പ്പനക്കാരനാണ് ജാവേദ്. ജാവേദ് ഖാന്‍ എന്ന പേരിലുള്ള ഒരു ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പോസ്റ്റ് ചെയ്ത ചില ഇന്ത്യാ വിരുദ്ധ കമന്റുകള്‍ പ്രദേശവാസിയായ ഒരാള്‍ കാണിക്കുകയും അത് ജാവേദിന്റെ പ്രൊഫൈലാണെന്ന് ആരോപിക്കുകയും ചെയ്തു. ഇത് നിഷേധിച്ചതിനെ തുടര്‍ന്നാണ് തന്നെ ക്രൂരമായി ആക്രമിച്ചതെന്ന് ജാവേദ് പൊലീസിന് മൊഴി നല്‍കി.

അക്രമികള്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു. പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിലും കശ്മീരികള്‍ ആക്രമണ ഭീഷണി നേരിടുന്നുണ്ട്.

Top