കശ്മീരി വിഘടനവാദി നേതാവ് അല്‍താഫ് അഹമ്മദ് ഷാ മരിച്ചു

മ്മു കശ്മീരിലെ വിഘടനവാദി നേതാവ് അൽത്താഫ് അഹമ്മദ് ഷാ ക്യാൻസർ ബാധിച്ച് മരിച്ചു. 66 വയസ്സായിരുന്നു. കുറച്ചുനാളായി രോഗബാധിതനായിരുന്നു. തീവ്രവാദ ഫണ്ടിംഗ് കേസിൽ കഴിഞ്ഞ അഞ്ച് വർഷമായി തിഹാർ ജയിലിൽ കഴിഞ്ഞിരുന്ന ഷായെ ഡൽഹി ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് അടുത്തിടെ എയിംസ് ആശുപത്രിയിൽ ചികിത്സയ്‌ക്ക് പ്രവേശിപ്പിച്ചിരുന്നു.

എയിംസിൽ തടവിലായിരിക്കെ ചൊവ്വാഴ്ചയാണ് ഷാ മരിച്ചത്. അൽത്താഫ് അഹമ്മദ് ഷായുടെ മകൾ റുവ ഷായാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ഹുറിയത്ത് കോൺഫറൻസ് നേതാവ് സയ്യിദ് അലി ഷാ ഗീലാനിയുടെ മരുമകനായിരുന്നു അൽത്താഫ് അഹമ്മദ് ഷാ.

ഡൽഹി തിഹാർ ജയിലിലായിരുന്ന അൽതാഫിൻറെ ആരോഗ്യനില വഷളായതിനെ തുടർന്ന് കുടുംബം ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഷായെ ആശുപത്രിയിലേക്ക് മാറ്റാൻ തിഹാർ ജയിൽ അധികൃതരോട് ഹൈക്കോടതി ഉത്തരവിട്ടു. പിന്നാലെ ഷായെ ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു.

Top