പാക്ക് അനുകൂല മുദ്രാവാക്യം; കര്‍ണാടകയില്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

ബെംഗളൂരു: കര്‍ണാടകയില്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ രാജ്യദ്രോഹകുറ്റത്തിന് അറസ്റ്റില്‍. പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കിയതിനാണ് ഹുബ്ബള്ളി ജില്ലയിലെ സ്വകാര്യ എന്‍ജിനീയറിങ് കോളേജിലെ മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് അറ്സ്റ്റ് ചെയ്തത്.

ഇവര്‍ പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. കോളേജ് മാനേജ്മെന്റിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഹൂബ്ലിയിലെ കോടതിയില്‍ ഹാജരാക്കിയ ഇവരെ മാര്‍ച്ച് രണ്ടുവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

കശ്മീരിലെ ഷോപ്പിയാനില്‍നിന്നുള്ളവരാണ് വിദ്യാര്‍ഥികളെന്നാണ് സൂചന . ബജ്റംഗ്ദള്‍ ഉള്‍പ്പെടെയുള്ള വലതുപക്ഷ സംഘടനകള്‍ പ്രതിഷേധവുമായി കോളേജ് പരിസരത്ത് എത്തിയിരുന്നു. വിദ്യാര്‍ഥികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

Top